തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്, ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ

കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നുവീണ ഉമാ തോമസ് എം.എൽ.എ.യുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തലച്ചോറിനേറ്റ ക്ഷതം കാരണം നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ ആണ്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയണമെന്നും ഡോക്ടറ്റ്‌മാർ അറിയിച്ചു. തുടർ ചികിത്സകൾ നിർണായകമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ഉമ തോമസ് നിലവിൽ അബോധാവസ്ഥയിൽ തുടരുമ്പോൾ തന്നെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലായെന്ന് റെനൈ മെഡിസിറ്റി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി ബെഹ്നാൻ, ദീപ്തി മേരി വർഗീസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. ഇരുപത്തിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎഒരു ദിവസത്തെ ഒബ്സെർവഷനിലാണ്. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് ഉമ തോമസ് ബോധത്തിലായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു

Latest Stories

ഇനി 'കുട്ടി'ക്കളിയല്ല, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ സമ്മതം വേണം; ഡിജിറ്റൽ നിയമങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രം

ഉണ്ണി മുകുന്ദനോട് പക തീര്‍ക്കാന്‍ വിക്രം? 'മാര്‍ക്കോ 2'വില്‍ വില്ലനിസവുമായി സൂപ്പര്‍ താരം

നീ എന്തിനാണ് ചെക്കാ ആവശ്യമില്ലാത്ത വിഷയത്തിൽ തലയിടാൻ നോക്കുന്നെ, അവനെ ചൊറിഞ്ഞത് അപകടം ആണെന്ന് മനസിലാക്കുനുള്ള ബോധം ഇല്ലേ നിനക്ക്; യുവതാരത്തിനെതിരെ റിക്കി പോണ്ടിങ്

'മകളെയല്ല അമ്മയെയാണ് ഇഷ്ടം, ഞാൻ ഒരു സിനിമാക്കാരനാണ് എന്ന കാര്യം മറന്നു'; ചര്‍ച്ചയായി സംവിധായകന്‍ രാം ഗോപാൽ വർമ്മയുടെ പരാമര്‍ശം

ലിവർപൂളിൽ അവസാന മത്സരത്തിനൊരുങ്ങി മുഹമ്മദ് സലാഹ്

ചൈനയിൽ ആശങ്കയായി പടർന്ന് പിടിച്ച് എച്ച്എംപിവി വൈറസ്; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ബുംറയുടെ അഭാവത്തിലും തീതുപ്പി ഇന്ത്യൻ ബോളർമാർ, പ്രതിസന്ധി ഘട്ടത്തിൽ മികച്ച ക്യാപ്റ്റൻസി പാടവുമായി കോഹ്‌ലി; ആ കാര്യം ഓസ്‌ട്രേലിയക്ക് അനുകൂലം

അന്ന് ധോണി ഇന്ന് രോഹിത്, വിരമിക്കൽ പ്രതീക്ഷിച്ചവർക്ക് ഇതിനേക്കാൾ കലക്കൻ മറുപടി കൊടുക്കാനില്ല; ഇന്നത്തെ തഗ് ഇങ്ങനെ

'സംഘടനയെ ഒരുമിച്ച് കൊണ്ട് പോകണം, 'അമ്മ’യുടെ കുടുംബ സംഗമം ഇന്ന്'; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും

മത്സരത്തിനിടയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ബുംറയുടെ കാര്യത്തിൽ തീരുമാനം ആയി; കാര്യങ്ങൾ കൈവിട്ട് പോകുന്നു