മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി കൈക്കൂലി; വളപട്ടണം എഎസ്‌ഐക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി.

വളപട്ടണം എഎസ്‌ഐ അനിഴൻ കൈക്കൂലി ഗൂഗിള്‍ പേ വഴി വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. മണല്‍വാരാന്‍ ഉപയോഗിക്കുമ്പോള്‍ പിടിച്ചെടുത്ത മോട്ടോറുകള്‍ പൊലീസ് വില്‍പ്പന നടത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു.

വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് സംഘം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. നാലംഗ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. സ്‌റ്റേഷനിലെ കൂടുതല്‍ രേഖകള്‍ പരിശോധിച്ചു. കൂടാതെ സിഐ, എസ്‌ഐ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം മുമ്പും വളപട്ടണം സ്‌റ്റേഷനെ സംബന്ധിച്ച് സമാനമായ നിരവധി പരാതികള്‍ ഉയര്‍ന്നതായി ആരോപണമുണ്ട്. ഇതേ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന.

Latest Stories

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം