ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി, അഡ്വ. സൈബി ജോസിന് എതിരെ കേസെടുത്തു

ജഡ്ജിമാര്‍ക്ക് നല്‍കാനായി കക്ഷിയുടെ കയ്യില്‍ നിന്ന് ലക്ഷങ്ങള്‍കൈക്കൂലി വാങ്ങി്ച്ചുവെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്്. കേസില്‍ എഫ് ഐ ആര്‍ ഇട്ടിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജിമാരായ പി വി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപാ വാങ്ങിയെന്നാണ് സൈബി ജോസിനെതിരെയുള്ള ആരോപണം. ഇതെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബാര്‍ കൗണ്‍സിലും സൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ അസോസിയേഷന്‍ തേടിയിട്ടുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ തന്റെ അയല്‍പക്കത്തുള്ളയാള്‍ തന്നെയാണെന്നാണ് സൈബിജോസ് പറയുന്നത്.
ഒരു സിസ്റ്റത്തെ തന്നെ ആക്രമിക്കുകയാണ്. താന്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തുടങ്ങിയ വേട്ടയാടല്‍ ആണിതെന്നും സൈബി മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി