'ദല്ലാളൻമാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യും, പൊതുപ്രവർത്തകർ അതിന് പുറകെ പോകാതിരിക്കുക': വി എൻ വാസവൻ

ദല്ലാളന്മാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യുമെന്ന് വിമർശിച്ച് മന്ത്രി വി.എൻ വാസവൻ. അത് സ്ഥാപിത താല്പര്യത്തോടെയാണ്. അതിന് പുറകെ പോകാതിരിക്കുകയാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടതെന്നും വി.എൻ വാസവൻ പറഞ്ഞു. അതേസമയം മധ്യതിരുവിതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നും കേരളം ചരിത്ര വിജയം നേടുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

Read more

കേന്ദ്രത്തിനുള്ള താക്കീത് കേരളം നൽകുമെന്നും വി.എൻ വാസവൻ പറഞ്ഞു. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതിനാൽ പുതുപ്പള്ളിയില്‍ പ്രചാരണരംഗത്ത് ഇല്ലാതിരുന്ന ആവേശം വോട്ടിംഗ് രംഗത്തും കാണാനില്ലെന്നും വി.എൻ വാസവൻ പറഞ്ഞു. ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല. ഡൽഹി ലെഫ്റ്റനൽ ഗവർണർക്ക് കേരളത്തെ അറിയില്ല. എന്തെല്ലാം ഭീഷണികൾ ഉണ്ടായാലും അതിന് വഴങ്ങുന്ന നാടല്ല കേരളം. ഗവർണർക്ക് വന്ന പോലെ തന്നെ മടങ്ങി പോകേണ്ടി വന്നുവെന്നും വി.എൻ വാസവൻ പരിഹസിച്ചു.