മലയാളിയായ ബിഎസ്എഫ് കമാന്‍ഡന്റ് ട്രെയിനില്‍ അമ്പത് ലക്ഷം രൂപയുമായി പിടിയില്‍

അമ്പത് ലക്ഷം രൂപയുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍. മലയാളിയായ കമാന്‍ഡന്റ് ഷാലിമാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ പിടികൂടിയത് പത്തനംതിട്ട സ്വദേശി ജിബു. ബി. മാത്യുവിനെ ഇപ്പോള്‍ ആലപ്പുഴയില്‍ വച്ച് ചോദ്യം ചെയ്തുവരികയാണ്. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. സിബിഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്നാണ് അറസ്റ്റ്.