ബില്ലിനത്തില്‍ ലക്ഷങ്ങളുടെ കുടിശ്ശിക; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംമ്മുകള്‍ ബിഎസ്എന്‍എല്‍ കട്ടാക്കി; കടുത്ത നടപടി

ലക്ഷങ്ങളുടെ കുടിശിഖ ബില്ലിനത്തില്‍ അടക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംമ്മുകള്‍ ബിഎസ്എന്‍എല്‍ കട്ടാക്കി. നേരത്തെ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു. നാളെ മുതല്‍ ഇന്‍കമിങ് കോളുകളും കട്ട് ചെയ്യുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥ സംജാതമാകും.

ലൈസന്‍സ് വിതരണത്തിലും ആര്‍സി ബുക്കിങിലും പ്രിന്റിങ് കോടികള്‍ കൊടുക്കാനുള്ള വിവാദം കത്തിനില്‍ക്കവെയാണ് ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നും സമാന നടപടി ഉണ്ടാകുന്നത്.

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുടെ അച്ചടി നിലച്ചിട്ട് മാസങ്ങളായിട്ടുണ്ട്. അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും കിട്ടാതെ കേരളത്തില്‍ കാത്തിരിക്കുന്നത് ഏഴര ലക്ഷം പേരാണ്.

അച്ചടി കരാറെടുത്ത സ്ഥാപനത്തിന് 8 കോടി രൂപയും തപാല്‍ വകുപ്പിന് 3 കോടിയും അടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 139 ഭേദഗതി ചെയ്തപ്പോള്‍ പരിശോധന സമയത്ത് ഡിജിറ്റല്‍ രേഖ കാണിക്കുന്നതും സാധുതയാണെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതിന്റെ ചുവട് പിടിച്ച് അസം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സും ആര്‍സിയും മറ്റ് വാഹന രേഖകളും കടലാസ് രൂപത്തില്‍ നല്‍കുന്നത്. നമ്മുടെ സംസ്ഥാനത്ത് മുന്‍കൂറായി 245 രൂപ വാങ്ങിയാണ് ലൈസന്‍സിന്റെയും ആര്‍സിയുടെയും വിതരണം. അതാകട്ടെ ഇപ്പോള്‍ കിട്ടാക്കനിയായി. വരുമാന നഷ്ടം ഭയന്ന് സര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 139ന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ