രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു. അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് അഭിമുഖമായി ധനമന്ത്രി പറഞ്ഞു.കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവസായ നേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.
തനത് വരുമാനാം ഈ വര്‍ഷം 85,000 കോടിയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ല. അധികഭാരം അടിച്ചേല്‍പിക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്നും ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒന്‍പതിന് ധനമന്ത്രി അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണു സൂചന. ഇതോടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും സ്വാഭാവികമായും ഉയരും.
Read more
മോട്ടോര്‍വാഹന നികുതിയിലും വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ട്. മദ്യം, പെട്രോള്‍ഡീസല്‍ വില്‍പന നികുതിയില്‍ ധനമന്ത്രി കൈവച്ചേക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ്, പിഴ എന്നിവ വര്‍ദ്ധിപ്പിക്കാനിടയുണ്ട്.