കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി പഞ്ചായത്ത് അധികൃതര്‍. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായതിനെ തുടര്‍ന്ന് പഞ്ചായത്ത് ഏര്‍പ്പാടാക്കിയ വാടക വീട്ടില്‍ താമസിക്കുന്ന വ്യക്തിയോടാണ് കെട്ടിട നികുതി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയത്.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട പന്തലാടി സോണിയ്ക്കാണ് വാണിമേല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കെട്ടിട നികുതി ആവശ്യപ്പെട്ട് നോട്ടീസെത്തിയത്. 2024 ജൂലൈ 30ന് ആയിരുന്നു കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് വീടും വസ്തുവും നഷ്ടപ്പെട്ട സോണി പഞ്ചായത്തിന്റെ വീടും പറമ്പും നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.
Read more
ദുരന്തബാധിതരോട് നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ അറിയിച്ചിരുന്നു എന്നും ഇത്തരത്തില്‍ കത്ത് നല്‍കിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ അറിയിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് വരികയാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.