വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി പഞ്ചായത്ത് അധികൃതര്‍. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായതിനെ തുടര്‍ന്ന് പഞ്ചായത്ത് ഏര്‍പ്പാടാക്കിയ വാടക വീട്ടില്‍ താമസിക്കുന്ന വ്യക്തിയോടാണ് കെട്ടിട നികുതി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയത്.

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട പന്തലാടി സോണിയ്ക്കാണ് വാണിമേല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കെട്ടിട നികുതി ആവശ്യപ്പെട്ട് നോട്ടീസെത്തിയത്. 2024 ജൂലൈ 30ന് ആയിരുന്നു കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് വീടും വസ്തുവും നഷ്ടപ്പെട്ട സോണി പഞ്ചായത്തിന്റെ വീടും പറമ്പും നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

ദുരന്തബാധിതരോട് നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ അറിയിച്ചിരുന്നു എന്നും ഇത്തരത്തില്‍ കത്ത് നല്‍കിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ അറിയിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് വരികയാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Latest Stories

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

IPL 2025: രഹാനെയ്ക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്; തോൽവിക്ക് കാരണമായി പറയുന്നത് അത്