ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുകയാണ്: എ. വിജയരാഘവന്‍

കേരളത്തിലിരുന്ന് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. ഗവര്‍ണര്‍ പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് വിരോധമുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പഠിപ്പിക്കുന്നത് ശരിയല്ലെന്നും എ. വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരെ ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരുടെ അറസ്റ്റ് തടഞ്ഞത് അന്ന് എം.പിയായിരുന്ന കെ.കെ.രാഗേഷാണന്ന ഗവര്‍ണറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത്് പറയാനാണ്. നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണറെ ബഹുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു.

Latest Stories

അന്ന് ഞാൻ കാറിലിരുന്ന് ഞെട്ടിത്തരിച്ചു പോയി, ആ വാർത്ത എന്നെ സങ്കടപ്പെടുത്തി : വിരാട് കോഹ്‌ലി

അന്നേ വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്, നടന് മറ്റെന്തോ രോഗം: ചെയ്യാറു ബാലു

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അല്‍പസമയത്തിനുള്ളില്‍; രാജ്യതലസ്ഥാനത്ത് അഭിമാന പോരാട്ടത്തിന് ഇറങ്ങാന്‍ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും

തലപ്പത്ത് കേറിയതും ജയ് ഷാ പണി തുടങ്ങി, ആദ്യം കൈവെച്ചത് ടെസ്റ്റ് ക്രിക്കറ്റില്‍, വമ്പന്‍ മാറ്റം വരുന്നു!

യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അൻവർ; പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

കാലത്തിന്റെ കാവ്യ നീതി; അന്‍വറിനെ ഉപയോഗിച്ച് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്ന് വിഡി സതീശന്‍

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; 'ആടുജീവിതം' ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കപ്പെട്ടു

ബുംറയെ ഒന്നും ഇന്ത്യൻ ടീമിൽ അടുപ്പിക്കരുത്, അവനൊന്നും ശരിക്കും പറഞ്ഞാൽ വയ്യ; സൂപ്പർ താരത്തിനെതിരെ ബൽവീന്ദർ സിംഗ് സന്ധു