പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍  ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. ഏപ്രില്‍ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ ബസ് സമരത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറയ്ക്കും. ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നല്‍കണം. ക്വാഡ്രി സൈക്കിളിന് മിനിമം ചാര്‍ജ് 35 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ചാര്‍ജ്. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 200 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആയിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 225 രൂപയും കിലോമീറ്റര്‍ നിരക്ക് 20 രൂപയുമായിരിക്കും.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് പിന്നീട് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ