പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്, പരിശോധന ശക്തമാക്കി മോട്ടോര്‍വാഹന വകുപ്പ്‌

കൊല്ലത്ത് പൂത്തിരി കത്തിച്ച് ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലായിരുന്നു സംഭവം. അഞ്ചാലുംമൂട് പൊലീസ് ആണ് കേസെടുത്തത്.

വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്നും തകഴിയില്‍ നിന്നുമാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ കോളജിന് ബന്ധമില്ലെന്നും തീപിടുത്തത്തിന് ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാനായാണ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

അതേസമയം ഈ സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ പിടികൂടാനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിയമം ലംഘിച്ച് ബസുകളില്‍ മാറ്റം വരുത്തുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ അടക്കം പരിശോധന നടത്താനാണ് തീരുമാനം. വാഹനത്തിന്റെ പുറം ബോഡിയില്‍ സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നത് നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം