ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ കണ്ടതെന്ന് ടി സിദ്ദിഖ് എംഎല്‍എ. വയനാട്ടില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്നതിന് തെളിവാണ് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
ഉപതിരഞ്ഞെടുപ്പ്; കല്പറ്റ അസംബ്ലി മണ്ഡലത്തിലെ കണിയാമ്പറ്റ നാലാം വാര്‍ഡ് ചിത്രമൂലയില്‍ യുഡിഎഫിനു മിന്നും ജയം. സിപിഎമ്മിന്റെ കുത്തക സീറ്റാണു യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കമ്മിച്ചല്‍ റഷീദ് പിടിച്ചെടുത്തത്. ഇത് വയനാട്ടില്‍ ജനങ്ങള്‍ യുഡിഎഫിനു അനുകൂലമായി നില്ക്കുന്നു എന്നതിനു തെളിവാണ്.
ഭരണത്തിലിരിക്കുന്ന എല്‍ ഡി എഫിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കണ്ടു. വയനാട്ടിലെ മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ നിന്ന് കണ്ണൂര്‍ അതിര്‍ത്തിയില്‍ കൊണ്ട് വച്ച സിപിഎമ്മിനുള്ള താക്കീത് കൂടിയാണു ഈ വിജയം..
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തിരഞ്ഞെടുപ്പ് ഫലം.