നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പത് ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും.

ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിര്‍ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു യുഡിഎഫിനു വാദം ഉയര്‍ത്താം.

വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മറ്റു മുന്നണികള്‍ക്ക് അവിടെ പ്രതീക്ഷയുമില്ല. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മില്‍ അതു പ്രതിസന്ധി സൃഷ്ടിക്കും.

ബിജെപി പാലക്കാട് വിജയം പ്രതീക്ഷിക്കുന്നുണ്ട്. അവിടെ വിജയിച്ചാല്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിലെ വിജയത്തിന്റെ തുടര്‍ച്ചയാകും അത്. തെരഞ്ഞെടുപ്പു ഫലങ്ങള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും മൂന്നു മുന്നണികളുടെയും നേതൃത്വങ്ങള്‍ക്ക് നിര്‍ണായകമാണ്.

Latest Stories

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബണിൽ കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യൻ താരങ്ങൾ

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; 'ബറോസ്' കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

അസാധാരണ നീക്കവുമായി എൻ പ്രശാന്ത്; അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി

BGT 2024: ഇന്ന് മുതൽ നീ ഹിറ്റ്മാൻ അല്ല, എതിരാളികൾക്ക് ഫ്രീമാൻ; വിരമിച്ച് പോയാൽ ഉള്ള വില പോകാതിരിക്കും

ഇത് പോലെ ഒരു ഉറക്കം തൂങ്ങി നായകനെ ഇന്ത്യ കണ്ടിട്ടില്ല, സ്മിത്തും കമ്മിൻസും അടിച്ചോടിച്ചപ്പോൾ എനിക്ക് വയ്യേ എന്ന ഭാവം ; രോഹിത്തിന് വമ്പൻ വിമർശനം, നോക്കാം ഇന്നത്തെ മണ്ടത്തരങ്ങൾ

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണം; സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കരുത്; ഇസ്രയേലിന് താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ; കേസിൽ സിപിഎം നേതാക്കളടക്കം 24 പ്രതികൾ

പത്ത് വര്‍ഷത്തിനിടെ 117 വാര്‍ത്താ സമ്മേളനങ്ങൾ, മുൻകൂട്ടി തയാറാക്കാത്ത ചോദ്യങ്ങൾ... ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം മൻമോഹൻ സിങ്ങിന്റേത്