വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരുന്നു; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ഹൈക്കോടതി

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി. രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ലെന്നും .രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഡിവൈഎഫ് െഎ നേതാവ് വിഷ്ണുവിനെ കൊലപെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം .വിഷ്ണു വധ കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി

വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും.ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ലന്നും കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നകേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്. 11 പ്രതികള്‍ക്ക് വിചാരണക്കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചു കൊണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്.

Latest Stories

"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

"മെസിയെ എനിക്ക് ഭയം, പന്തുമായി വരുമ്പോൾ തന്നെ എന്റെ മുട്ടിടിക്കും"; പോളണ്ട് ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

നവീൻ ബാബുവിന്റെ മരണം: കേസെടുത്ത്‍ മനുഷ്യാവകാശ കമ്മീഷൻ; ജില്ലാ ഭരണകൂടത്തിന് കത്തയച്ചു

'പലരും ശ്രമിച്ചു, സലിം കുമാർ ആ സ്ത്രീയുടെ മനസുമാറ്റിയത് ഒറ്റവാക്കുകൊണ്ട്'; അനുഭവം പങ്കുവച്ച് ബംഗാൾ ഗവർണർ

അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍; പൂജകള്‍ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് യാത്ര തുടങ്ങി; സ്‌റ്റേഷനുകളില്‍ ആവേശത്തോടെ വരവേറ്റ് യാത്രക്കാര്‍

ടീമിൽ ഇടം പിടിക്കാൻ അവൻ ചെയ്തത് എന്താണെന്ന് എനിക്ക് അറിയാം, സഞ്ജുവിനെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ