ഏക സിവിൽകോഡിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സഭ ഐകകണ്ഠേന പാസാക്കിയെക്കും.

സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും ഏക സിവിൽ കോഡിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്.

വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു.

Read more

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ചതിന് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 24 വരെയാണ് സഭ സമ്മേളനം നടക്കുന്നത്. വിവിധ വിഷയങ്ങളും വിവാദങ്ങളും ഈ സഭാ സമ്മേളനത്തലും ചർച്ചയാകും.