'അന്ന് തടസപ്പെടുത്തിയവർ ഇന്ന് നടപ്പാക്കുന്നു, സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ടത്, ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം'; കെ മുരളീധരന്‍

സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്‍. ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തിടർന്ന് നിർത്തിവക്കുകയായിരുന്നു. പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.

‘അന്ന് പദ്ധതി തടസപ്പെടുത്താൻ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല. അന്ന് പദ്ധതിക്കെതിരെ സമരം ചെയ്യാൻ മുന്നിൽ നിന്നത് ഇടതുപക്ഷമാണ്. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു. 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു. പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം. യുഡിഎഫ് ഭരിക്കുമ്പോൾ ഒരു നയം എൽഡിഎഫ് ഭരിക്കുമ്പോൾ മറ്റൊരു നയം കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല’- മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. വയനാട്ടിൽ അഞ്ച് ലക്ഷത്തിന് മേൽ ഭൂരിപക്ഷം നേടും. ചേലക്കരയിൽ മുൻപില്ലാത്ത രീതിയിൽ പ്രചരണം നടന്നു. പാലക്കാട്‌ ബിജെപി വെല്ലുവിളി അല്ല. വികസനം പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ