മീഡിയ വണ്‍ വിളമ്പുന്നത് വെറുപ്പും ക്ഷുദ്ര സാഹിത്യവും; വ്യക്തിഹത്യ, താറടിക്കല്‍, നുണപ്രചാരണം എന്നിവ വിട്ടൊരു കളിയില്ല; ചാനലിന് എതിരെ സി. രവിചന്ദ്രന്‍

മീഡിയ വണ്ണിന് വ്യക്തിഹത്യ, താറടിക്കല്‍, നുണപ്രചരണം എന്നിവവിട്ടൊരു കളിയില്ലെന്ന് യുക്തിവാദി നേതാവ് സി. രവിചന്ദ്രന്‍. മീഡിയ വണ്ണിന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. ചാനലിനെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് രവിചന്ദ്രനെതിരെ മീഡിയ വണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചാനലിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സോഷ്യല്‍ മീഡിയ കാര്‍ഡില്‍ തിരുത്തല്‍ വരുത്തി വ്യാജപ്രചരണം നടത്തിയതിനാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതിക്കുള്ള മറുപടിയാണ് ഇപ്പോള്‍ സി രവിചന്ദ്രന്‍ നല്‍കിയിരിക്കുന്നത്.

മറുപടിയുടെ പൂര്‍ണരൂപം:

ഒരു പോസ്റ്റ് കാണാതെ പോയിട്ടുണ്ട് .കണ്ടു കിട്ടുന്നവര്‍ തൊട്ടടുത്ത എസ്സെന്‍സ് ഓഫീസില്‍ ഏല്പിക്കേണ്ടതാണ്
ആര് ചെയ്താലും കിടിലന്‍ ആക്ഷേപഹാസ്യം തന്നെ. Quality one, 110 per cent true too. മീഡിയവണ്‍ അത്രമാത്രം ക്ഷുദ്ര സാഹിത്യം വിളമ്പിയിട്ടുണ്ട്. വ്യക്തിപരമായി പലതവണ ഇരയായിട്ടുണ്ട്. ‘റേപ്പ് കേസിലെ പ്രതി രവിചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു’ എന്ന് വാര്‍ത്തയ്ക്ക് ടൈറ്റില്‍ കൊടുത്ത ടീമാണ്! വ്യക്തിഹത്യ, താറടിക്കല്‍, നുണപ്രചരണം..അത് വിട്ടൊരു കളിയില്ല!

Lovely people! ലിറ്റ്മസിന് മുമ്പുള്ള അവരുടെ ഹേറ്റ് കാമ്പെയിന്‍ അതിന് ശേഷവും തുടര്‍ന്നു. അവരുടെ ഓണ്‍ലൈന്‍ വാര്‍ത്തകളും ടി.വി ചര്‍ച്ചകളും നുണകളുടെയും വളച്ചൊടിക്കലുകളുടെയും പൂരപറമ്പാണ്. ‘നേര്പറഞ്ഞിട്ട് പത്താണ്ട്’ എന്നതായിരുന്നു ഡിലീറ്റ് ചെയ്ത പോസ്റ്ററിലെ വാചകം. With their logo and colour combo. സ്വയംവീര്‍പ്പിക്കലിന്റെ ഭാഗമായി ഞങ്ങള്‍ വന്നു സത്യം പറഞ്ഞു, ഇപ്പോള്‍ പത്ത് വര്‍ഷമായി എന്ന രീതിയില്‍ താങ്ങിയതാണ് എന്നാണ് കരുതിയത്. ‘സത്യം പിറന്നിട്ട് പതിനാല് നൂറ്റാണ്ട് ‘എന്നൊക്കെ ഗീര്‍വാണങ്ങള്‍ വരാറുണ്ടല്ലോ.

അങ്ങനെ നോക്കുമ്പോള്‍ നേര് പറഞ്ഞിട്ട് പത്ത് വര്‍ഷം എന്നു പറഞ്ഞാല്‍ പോസിറ്റീവ് അര്‍ത്ഥത്തിലും പത്ത് വര്‍ഷമായി നേര് പറഞ്ഞിട്ടില്ല എന്ന അര്‍ത്ഥത്തിലും വായിക്കാം. അതൊരു self troll എന്ന നിലയില്‍ മികച്ച ഐറ്റമാണല്ലോ. Never too late എന്നെഴുതി പോസ്റ്റ് ചെയ്തു. പിന്നെയാരോ പറഞ്ഞു അത് അവരുടെ പോസ്റ്ററില്‍ ആരോ അക്ഷരം മാറ്റംവരുത്തി പ്രചരിപ്പിക്കുന്നതാണെന്ന്. So, I deleted the post yesterday(13.3.22) after 30 mnts. മീഡിയവണ്ണിന്റെ പോസ്റ്ററെന്ന നിലയില്‍(‘നേര് പറഞ്ഞിട്ട് പത്ത് വര്‍ഷം’) ഈ പോസ്റ്റര്‍ കഴിഞ്ഞ നാലഞ്ച് ദിവസമായി സൈബര്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. If my memory serves me right, from Feb 9 onward.

ചില രാഷ്ട്രീയപാര്‍ട്ടികളുടെ സൈബര്‍ കൂട്ടായ്മകളിലാണ് ആദ്യം കാണുന്നത്. തീര്‍ച്ചയായും ചാനലുകാരും അത് കണ്ടിട്ടുണ്ടാവും. എന്തെങ്കിലും തിരുത്ത് കണ്ടിട്ടില്ല. അവര്‍ പ്രചരിപ്പിക്കുന്ന പുതിയ വ്യാജവാര്‍ത്ത നാലഞ്ച് ദിവസത്തിന് മുമ്പുള്ള ഈ പോസ്റ്റര്‍ ഞാന്‍ നിര്‍മ്മിച്ചു എന്നാണ്! ഈ ടീമുകള്‍ക്ക് നുണ ഒരേ സമയം ഓക്സിജനും കാര്‍ബണ്‍ഡൈ ഓക്സൈഡുമാണെന്നതിന് വേറെ തെളിവിന്റെ ആവശ്യമില്ല. അതവരുടെ പോസ്റ്ററാണെങ്കില്‍ സെല്‍ഫ് ട്രോളാണ്. അല്ലെങ്കില്‍ അതിന് പ്രസക്തിയുമില്ല. Don’t want to entertain a doctored poster. പക്ഷെ അഭിപ്രായം തുടരുന്നു. ഏകപക്ഷീയമായി ക്ഷുദ്രതയും വെറുപ്പും മാത്രമാണ് അവര്‍ പ്രസരിപ്പിക്കുന്നത്. തുടരാതിരിക്കാന്‍ അവര്‍ക്കാവില്ല. It is a Dawa channel, nothing more, nothing less.

Latest Stories

തുടർ തോൽവിയും ദയനീയ പ്രകടനവും, സൂപ്പർതാരങ്ങൾക്കും പരിശീലകനും എതിരെയുള്ള ബിസിസിഐ നടപടി ഇങ്ങനെ

വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകം; രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണമെന്ന് ബിജെപി

പോരാട്ട വഴി ഉപേക്ഷിക്കാൻ മാവോയിസ്റ്റുകള്‍; കേരളത്തിൽ നിന്നടക്കമുള്ള 8 നേതാക്കൾ കീഴടങ്ങും

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം