പൗരത്വ നിയമം: നിയമസഭ പാസാക്കിയ പ്രമേയത്തിന്   ഭരണഘടനാ സാധുതയില്ലെന്ന് ഗവർണർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം ഭരണഘടനാവിരുദ്ധമാണ്. പ്രമേയത്തിന് ഭരണഘടനാപരമായും നിയമപരമായും സാധുതയില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.  എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ വ്യക്തമാക്കി.

പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരുതരത്തിലും ബാധിക്കില്ല.  വിഭജനം ബാധിക്കാത്ത സംസ്ഥാനമായ കേരളത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ചരിത്ര കോൺഗ്രസിന്റെ ഉപദേശപ്രകാരമാണ് പ്രമേയമെന്നും ഗവർണർ പറഞ്ഞു.

കണ്ണൂരില്‍ നടന്ന ചരിത്രകോണ്‍ഗ്രസ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കുറ്റകരമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചരിത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മറ്റു പല നിര്‍ദേശങ്ങളും നല്‍കുകയാണ് ചരിത്രകോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനു മുമ്പായി ഗവർണറുടെ അംഗീകാരത്തിനായി അയച്ച ഫയലിൽ പ്രമേയത്തെ കുറിച്ച് പരാമർശിച്ചിരുന്നില്ല.  നിയമനിർമാണ സഭകളിലെ പട്ടികവിഭാഗ സംവരണം തുടരാനുള്ള ഭരണഘടനാഭേദഗതി  അംഗീകരിക്കാൻ സഭ ചേരുന്നു എന്നു മാത്രമേ ഫയലിൽ പറഞ്ഞിരുന്നുള്ളൂ.

കേന്ദ്രം പാസാക്കിയ പൗരത്വ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശ സമത്വത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു നിയമസഭ പ്രമേയം പാസാക്കിയത്.  വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടു രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതു മത-രാഷ്ട്രീയ സമീപനമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധവുമാണ്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമം എല്ലാ മതങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകണം. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവെയ്ക്കുന്നതും മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ നിയമഭേദഗതി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ കണക്കിലെടുത്തു റദ്ദാക്കണമെന്നു കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്