ബി.ജെ.പി വിശദീകരണം കേള്‍ക്കേണ്ട; തിരുവനന്തപുരത്തും വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു

ബി.ജെ.പിയുടെ പൗരത്വ നിയമത്തിലെ വിശദീകരണ യോഗം ബഹിഷ്കരിച്ച് വ്യാപാരികള്‍. തിരുവനന്തപുരം പോത്തന്‍കോടും കല്ലറിയിലും ബി.ജെ.പിയുടെ പൊതുയോഗം നടക്കുമ്പോളാണ് വ്യാപാരികള്‍ കടകടച്ചിട്ട് പ്രതിഷേധിച്ചത്.

പൗരത്വ ബില്ലിനെ അനുകൂലിച്ചും നിയമം വിശദീകരിച്ചും ബി.ജെ.പി സംഘടിപ്പിച്ചു വരുന്ന ജനജാഗ്രതാ സദസ്സിന്റെ ഭാഗമായിട്ടായിരുന്നു പൊതുയോഗം. പ്രഭാഷകനായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി വന്ന് പരിപാടി തുടങ്ങാനാവുമ്പോഴേക്കും പോത്തന്‍കോട് ജംഗ്ഷന്‍ കാലിയായി. 90 ശതമാനം വ്യാപാരികളും കടകളടച്ചിട്ടു. മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും വരെ അടഞ്ഞുകിടന്നു.

ഉച്ചക്ക് കല്ലറയിലും സമാനമായ ബഹിഷ്കരണ പ്രതിഷേധം നടന്നു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വനിയമവുമായി ബന്ധപ്പെട്ട ബി.ജെ.പി പരിപാടികള്‍ക്ക് നേരെ ബഹിഷ്കരണം നടക്കുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ