ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും നിയമം വ്യഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അത് സ്വഭാവികമാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് ലഭ്യമാകുന്ന 131-ാം വകുപ്പ് പ്രകാരമാണ് ഹര്‍ജി നല്‍കിയത്. നിയമം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് നിയമത്തിനെതിരെ കേരളാ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും സഹകരണ മന്ത്രിയായിരുന്ന കാലത്ത് 131 പ്രകാരം പ്രമേയം പാസാക്കിയിട്ടുണ്ടെന്നും മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി.