ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മൂന്നരയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കും.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച തുടങ്ങി. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.

കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.

Latest Stories

'ദേശീയ ഗാനം ആലപിച്ചില്ല, പകരം തമിഴ് തായ് വാഴ്ത്ത്'; ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

'ഫലങ്ങളാണ് വേണ്ടത്, ഒഴികഴിവുകളല്ല!' വിജയത്തിലും പതറാതെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധവുമായി മഞ്ഞപ്പട മുന്നോട്ട്

ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ

'പിണറായി വിജയൻ കേരള ഹിറ്റ്‌ലർ'; പി വി അൻവറിനെ അറസ്റ്റ് ചെയ്തത് ജനങ്ങൾക്കൊപ്പം നിന്നതിന്, പിന്തുണയുമായി കെ മുരളീധരൻ

അന്‍വറിന്റേത് ന്യായമായ സമരരീതിയല്ല; ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അര്‍ധരാത്രി പിടികൂടേണ്ട ആവശ്യമില്ല; നിലമ്പൂര്‍ എംഎല്‍എയെ തല്ലിയും തലോടിയും എംഎം ഹസന്‍

എച്ച്എംപിവി വൈറസ്: 'മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം'; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്

എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

'യുവ നടൻമാർ കുറേകൂടി മോശമാണ്'; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല

പി വി അന്‍വര്‍ കോൺഗ്രസിലേക്ക്? കെപിസിസി രാഷ്ട്രീയകാര്യ സമിതി അടിയന്തര യോഗം ഉടൻ