കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്റ്റാറുടെ സദാചാര പൊലീസ് ഭീഷണിക്കെതിരെ വ്യാപക പ്രതിഷേധം; 'സര്‍വ്വകലാശാല സദാചാരശാലയാകുമ്പോള്‍', പ്രതിരോധവുമായി വിദ്യാര്‍ത്ഥികള്‍

കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്റ്റാര്‍ സദാചാരം പഠിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം സംഗമം നടത്താനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. “സര്‍വ്വകലാശാല സദാചാരശാലയാകുമ്പോള്‍” എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് എസ്.എഫ്.ഐ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ്. രജിസ്റ്റാറുടെ സദാചാര പോലീസ് ഭീഷണി, എംഎഡ് വിദ്യാര്‍ത്ഥിയായ ഷിബിന്‍ കുമാര്‍ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നെഴുതിയത്. ഇതിനു പിന്നാലെ ഷിബിനു പിന്തുണ നല്‍കികൊണ്ട് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

സര്‍വ്വകലാസെനറ്റ് ഹാളിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഷിബിനോടും കൂട്ടുകാരിയോടുമാണ് രജിസ്റ്റാര്‍ മോശമായി പെരുമാറിയിരുന്നത്. അവിടെ ഇരിക്കാന്‍ പറ്റുല്ലെന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതായും പിന്നീട് ഭീശഷണിപ്പെടുത്തിയതായും ഷിബിന്‍ പറഞ്ഞു

ഇറങ്ങിപോകാനായിരുന്നു രജിസ്ട്രാറുടെ നിര്‍ദേശം. തുടര്‍ന്ന് പുറത്തേക്ക് പോകുമ്‌ബോള്‍ സെക്യൂരിറ്റി പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയായിരുന്നെന്നും ഷിബിന്‍ പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

https://www.facebook.com/shibinkumar.shibin/posts/869418909890856?pnref=story