കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കോടതിയുടെ നിര്‍ദേശം. സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.
മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിവിധ വേദികളില്‍ നടന്നിരുന്ന കലോത്സവം വിദ്യാര്‍ഥിസംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഈ മത്സരങ്ങള്‍ 16, 17 തീയതികളില്‍ പുനരാരംഭിക്കാനാണ് തീരുമാനം. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വിദ്യാര്‍ഥി നേതാക്കളെ പങ്കെടുപ്പിച്ച് സമവായ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ മാസം 28നാണ് മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാവുകയും കലോത്സവം നിര്‍ത്തി വെക്കുകയും ചെയ്തത്.
മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.