നൈറ്റ് ഡ്യൂട്ടി റദ്ദാക്കി ,ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയുമെന്ന് ഉറപ്പ്; ഹൗസ് സർജൻമാരുടെ സമരത്തിൽ ഒത്തുതീർപ്പ്

റൂറൽ ആശുപത്രികളിലെ ഹൗസ് സർജൻമാരുടെ  രാത്രി ഡ്യൂട്ടി റദ്ദാക്കി ഉത്തരവ്. പിജി ഡോക്ടർമാർ  ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ചർച്ചക്ക ് പിന്നാലെ സമരം ഭാഗികമായി പിൻവലിച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും മതിയായ സെക്യൂരിറ്റി ഉള്ള  സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കുകയുള്ളുവെന്ന് ഉറപ്പ് ലഭിച്ചുവെന്നും  പിജി ഡോക്ടർമാർ അറിയിച്ചു

അമിത ജോലിഭാരവും അവധി പോലും എടുക്കാൻ കഴിയാത്ത വിധമുള്ള ആൾക്ഷാമം, ശോചനീയമായ ഹോസ്റ്റൽ സൗകര്യം  എന്നിവ ഉയർത്തിയായിരുന്നു സമരം. പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മീഷൻ വെയ്ക്കണമെന്നാണും ഡോക്ടർമാർ ആവശ്യപ്പെട്ടു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം തന്നെ അംഗീകരിച്ചുവെന്ന് ഉറപ്പ് കിട്ടിയെന്നും ഡോക്ടർമാർ അറിയിച്ചു.

Read more

വൈകിട്ട് അഞ്ചുമണി മുതല്‍ അടിയന്തര സേവനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് പി.ജി.അസോസിയേഷന്‍ പ്രതിനിധി ഡോ.ഇ.എ.റുവൈസ് പറ​ഞ്ഞു. അതേ സമയം  ഡോക്ടർമാർ ഒപി ബഹിഷ്കരണം തുടരും . തുടര്‍ സമരപരിപാടി വൈകിട്ട് യോഗം ചേര്‍ന്ന് തീരുമാനിക്കും.ഡോക്ടർ വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  പിജി ഡോക്ടര്‍മാരും  ഹൗസ് സർജൻമാരും സമരം തുടങ്ങിയത്.