എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി ക്ഷാമമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങള്‍. ഉമ തോമസ് തൃക്കാക്കര മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാര്‍ത്ഥിയാണെന്നും യുഡിഎഫിന് അവിടെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് ഞാന്‍ കരുതുന്നില്ല. മലപ്പുറത്ത് സാധാരണഗതിയില്‍ എല്‍ഡിഎഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസ്. അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഎം ആശുപത്രിയില്‍വെച്ച് നടത്തിയത് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നതിനാണെന്ന് കെപിസിസി ആധ്യക്ഷന്‍ കെ സുധാകരന്‍. ഇക്കാര്യത്തില്‍ സഭയെ കുറ്റം പറയാനില്ലെന്നും എന്നും നിഷ്പക്ഷമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.