കൊച്ചിയില്‍ മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; സിസിടിവി നോക്കി പരിപാലകരെ പിടികൂടും

കൊച്ചിയില്‍ മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടി വളര്‍ന്നുനില്‍ക്കുന്നതു തിരിച്ചറിഞ്ഞത്. ഇവിടെ ട്രാഫിക് സിഗ്‌നലിനു സമീപത്ത് 516 – 517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍വച്ചു പരിപാലിക്കാനുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഇതിന് ഏകദേശം നാലു മാസം പ്രായം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. മനഃപ്പൂര്‍വം വളര്‍ത്തിയതു തന്നെയാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെയുള്ള സിസിടിവി ഉള്‍പ്പെടെ പരിശോധിക്കാനും ചെടി നട്ടുവളര്‍ത്തിയവരെ പിടികൂടാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചെടികള്‍ പരിപാലിച്ചിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും.
നേരത്തെ, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ പരിസരപ്രദേശങ്ങളില്‍ വഴിയരികില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ