വയനാട്ടിൽ കഞ്ചാവ് മിട്ടായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യാർത്ഥിയിൽ നിന്നുമാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. ഓൺലൈനിനിൽ നിന്നുമാണ് മിഠായി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് വിദ്യാർത്ഥികളിൽ നിന്നും ഇത്തരത്തിൽ മിഠായികൾ കണ്ടെടുത്തത്. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. അതേസമയം സംഭവത്തിൽ പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.
വയനാട്ടിൽ കഞ്ചാവ് മിഠായി പിടികൂടി; വാങ്ങിയത് ഓൺലൈനിൽ നിന്ന്
