'കർഷക സമരം ഐതിഹാസികം'; കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍  കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക സമരത്തിന്​ ഇതുവരെ കാണാത്ത ഇച്​ഛാശക്​തിയുണ്ട്​. കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

35 ദിവസത്തെ സമരത്തിനിടെ 32 കർഷകർക്ക്​ ജീവൻ നഷ്​ടമായി. കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ്​ കേന്ദ്രം സ്വീകരിക്കുന്നത്​. കോവിഡിനിടയിൽ പ്രതിഷേധമുണ്ടാക്കുന്ന നിയമനിർമ്മാണം പാടില്ലായിരുന്നുവെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. മണ്ഡികൾ ഇല്ലാതാകുന്നത്​ കോർപറേറ്റ്​ ഔട്ട്​ലെറ്റുകൾക്ക്​ വഴിവെയ്ക്കും. കോർപറേറ്റുകളുമായി യുദ്ധം ചെയ്യാനുള്ള ശേഷി കർഷകർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

കർഷകപ്രക്ഷോഭം തുടരുന്നത്​ കേരളത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യവസ്​തുക്കളുടെ വരവ്​ നിലച്ചാൽ കേരളം പട്ടിണിയിലാകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Latest Stories

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ