ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യിൽ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​ക​ൾ കൊല്ലപ്പെട്ടു

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാലു മ​ല​യാ​ളി​ക​ൾ കൊല്ലപ്പെട്ടു. ഇന്ന് രാ​വി​ലെ പൊള്ളാച്ചി ഉ​ദു​മ​ല​യ്ക്കു സ​മീ​പം മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു ക​നാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ൽ​നി​ന്നു പൊ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സ്വ​ദേ​ശി ആ​ൽ​ഫ​യാ​ണു ര​ക്ഷ​പെ​ട്ട​ത്. മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി.

ക​നാ​ലി​ൽ​വീ​ണു കാ​ണാ​താ​യ റി​ജോ​യു​ടെ മൃ​ത​ദേ​ഹം തെ​ര​ച്ചി​ലി​നൊടുവിൽ ഇന്ന് വൈകിട്ടോടെയാണ് ക​ണ്ടെ​ത്തിയത്. അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ജാ​ക്സ​ണ്‍, ജി​തി​ൻ ജോ​യ്, അ​മ​ൽ എ​ന്നി​വ​രാ​ണു നേ​ര​ത്തെ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.