സൂര്യകാന്തിപ്പാടം കണ്ട് മടങ്ങവെ വാഹനാപകടം; ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പരിക്ക്

വാഹനാപകടത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് പരിക്ക്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മിനിയുടെ ഭര്‍ത്താവ് സുരേഷിനും മറ്റ് നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ തെങ്കാശിയിലാണ് അപകടമുണ്ടായത്.

പേഴ്സണല്‍ അസിസ്റ്റന്റ് പി ദീപുവിനെ തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എപിഎസ് പ്രശാന്ത് ഗോപാല്‍, പേഴ്സണല്‍ അസിസ്റ്റന്റ് എം ആര്‍ ബിജു എന്നിവര്‍ക്കും പരിക്കുണ്ട്. തെങ്കാശിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം അപകടത്തില്‍പ്പെട്ടവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

Read more

ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കണ്ടു മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.