കുര്‍ബാന ഏകീകരണം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥര്‍; ആരാധനാക്രമത്തില്‍ അന്തിമ തീരുമാനം സിനഡും മാര്‍പ്പാപ്പയും എടുക്കുന്നത്; അച്ചടക്ക വാളോങ്ങി ആലഞ്ചേരി

ഏകീകൃത ബലിയര്‍പ്പണം സിറോ മലബാര്‍ സഭയുടെ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നു സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന 31-മതു സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണ പരിശീലനമാണ് 2000 മുതല്‍ കേരളത്തിലെ വൈദിക വിദ്യാര്‍ഥികള്‍ക്കു മേജര്‍ സെമിനാരികളില്‍ നല്‍കിവരുന്നത്. രണ്ടു പതിറ്റാണ്ടായി സഭയുടെ മതബോധന ക്ലാസും അത്തരത്തിലാണ്. സഭയില്‍ രണ്ടു തരത്തിലുള്ള കുര്‍ബാനയര്‍പ്പണ രീതി 1999 വരെ നിലനിന്നിരുന്നു- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 27ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ അപ്പസ്തോതോലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞതും അവിടെ നടന്ന പ്രതിഷേധ പ്രകടനവും അങ്ങേയറ്റം വേദനാജനകമാണ്. കഴിഞ്ഞ 23 നും 24 നും അവിടെ സമാനതകളില്ലാത്ത വിശ്വാസവിരുദ്ധത അരങ്ങേറിയെന്നും അദേഹം പറഞ്ഞു.

കുര്‍ബാന ഏകീകരണം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദേഹം ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാര്‍പ്പാപ്പയും എടുക്കുന്നതാണ്. ഇതിന് വിരുദ്ധമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു. ഐക്യത്തിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ല. അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാര്‍പാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ആലഞ്ചേരി പറയുന്നു.

പുതിയ വൈദികര്‍ക്ക് നല്‍കുന്നത് ഏകീകൃത കുര്‍ബാനിയര്‍പ്പണത്തിനുള്ള പരിശീലനമാണ്. അക്കാരണത്താല്‍ ഏകീകൃത കുര്‍ബാന അപരിചിതം എന്ന് പറയാന്‍ ആകില്ല. ബസലിക്ക പള്ളിയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാന്‍ എത്തിയവര്‍ ബലിപീഠത്തില്‍ കയറിയതും ഖേദകരമാണെന്നും ആലഞ്ചേരി പറഞ്ഞു.

Latest Stories

ഇനിയും കാലമില്ല, കാത്തിരിക്കാനാകുമില്ല; ഇടുക്കിയെ ഇളക്കി മറിച്ച് വേടന്‍; അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് റാപ്പര്‍ വേടന്‍

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു; ഡിജിപിക്ക് പരാതി നല്‍കി വി ശിവന്‍കുട്ടിയുടെ ഓഫീസ്

സംസ്ഥാനങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; മെയ് 7 മുതല്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം; വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പിവി അന്‍വര്‍

കാത്തിരിപ്പിന് വിരാമം.. തമിഴ്‌നാട് പ്ലാന്റ് തുറക്കാൻ റെഡിയായി ഫോർഡ്

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വ്‌ളാദിമിര്‍ പുടിന്‍