കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ വിടപറഞ്ഞു

മാതൃഭൂമി ദിനപത്രത്തിലെ ‘എക്‌സിക്കുട്ടന്‍’ കാര്‍ട്ടൂണ്‍ പംക്തിയിലൂടെ പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള രജീന്ദ്രന്‍ മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യ വിഭാഗം സെക്ഷന്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യം.

രജീന്ദ്രന്‍ രണ്ട് മാസം മുന്‍പ് ഈജിപ്തിലെ അല്‍അസര്‍ ഫോറം സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. 2022ലും 2023ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളിലും പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.

വിവിധ രാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും രജീന്ദ്രന്റെ കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെടി ഗോപിനാഥന്റെയും സി ശാരദയുമാണ് മാതാപിതാക്കള്‍. ഭാര്യ മിനിയും മക്കളായ മാളവിക, ഋഷിക എന്നിവരും ഉള്‍പ്പെടുന്നതാണ് വിടപറഞ്ഞ രജീന്ദ്രന്റെ കുടുംബം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ