കൊച്ചിയില്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കൂടി പീഡന പരാതി. പാലാരിവട്ടത്തെ ഡീപ്പ് ഇങ്ക് സ്റ്റ്യുഡിയോ ഉടമ കാസര്‍ഗോഡ് സ്വദേശി കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് പരാതി. ടാറ്റൂ പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ മലപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടാറ്റൂ പഠിപ്പിക്കാമെന്ന് കുല്‍ദീപ് വാഗ്ദാനെ ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ടാറ്റൂ സ്റ്റുഡിയോ ഓഫീസില്‍, ഹോട്ടലിലും വച്ച് പീഡിപ്പിച്ചു. സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. മൂന്ന് ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തതായും യുവതി മൊഴി നല്‍കി.
കൊച്ചിയില്‍ രണ്ടാമത്തെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയാണ് ലൈംഗിക പീഡന പരാതി ലഭിക്കുന്നത്. നേരത്തെ ഇന്‍ക് ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജേഷിനെതിരെ ഏഴ് പരാതികള്‍ ലഭിച്ചിരുന്നു. വിദേശ വനിത ഉള്‍പ്പടെയാണ്് പരാതി നല്‍കിയത്. ടാറ്റൂ ചെയ്യുന്നതിനിടെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
സമൂഹ മാധ്യമങ്ങളില്‍ സുജേഷിനെതിരെ മീ ടൂ ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.