Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കലാപ ആഹ്വാനം: ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

, 4:11 pm

കലാപ ആഹ്വാനം നടത്തുകയും സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും ചെയ്തതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ശബരിമല വിഷയത്തില്‍ ബിജെപിക്ക് സുവര്‍ണാവസരമാണെന്നും ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന താനുമായി ആലോചിച്ച ശേഷമാണെന്നും ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ഈ നടപടി കോടതിയലക്ഷ്യമായാലും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ് തന്ത്രിക്കു നല്‍കിയതായും ബിജെപി നേതാവ് പറഞ്ഞിരുന്നു. കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകരോട് ശ്രീധരന്‍പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്.

സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രീധരന്‍പിള്ളയുടെ ഗൂഢാലോചന ഭരണഘടനാ ലംഘനമാണെന്ന് അന്ന് തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ഐപിസി 505 1 ബി പ്രകാരം ജാമ്യമില്ലാ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

Advertisement