'ബീഡിയുണ്ടോ ചേട്ടാ ഒരു തീപ്പെട്ടിയെടുക്കാൻ'; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സെസ് ഓഫീസിൽ കയറിയ കുട്ടികൾക്കെതിരെ കേസ്

കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് ഓഫീസിൽ കയറി തീ ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. വർക്ക് ഷോപ്പാണെന്ന് കരുതിയാണ് വിദ്യാർത്ഥികൾ എക്‌സൈസ് ഓഫീസിലേക്ക് കഞ്ചാവുമായി കയറിച്ചെന്നത്. ഇടുക്കി അടിമാലിയിലാണ് വിനോദയാത്രക്കെത്തിയ വിദ്യാർത്ഥികൾ എക്‌സൈസ് ഓഫീസിലേക്ക് തീപ്പെട്ടി ചോദിച്ചെത്തിയത്.

തൃശൂരിലെ സളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് ഇടുക്കി അടിമാലിയിലെ എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്. മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഓഫീസിൻ്റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്ഷോപ്പാണെന്ന് കരുതിയാണ് കുട്ടികളെത്തിയത്. അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ശേഷം വിദ്യാർഥികൾക്ക് കൗൺസിലിങ്ങും നൽകി. ലഹരി വസ്‌തുക്കൾ കൈവശം വെച്ച വിദ്യാർഥികൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി

ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി