സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വിപി സുഹറ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നായിരുന്നു സ്വകാര്യ ചാനലില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പരാമര്‍ശം. ഇതിന് പിന്നാലെ സമസ്ത നേതാവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. തിരികെ സ്‌കൂളിലേക്ക് എന്ന കുടുംബശ്രീ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചിരുന്നു.
ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെയാണ് വിപി സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സമസ്ത നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. മത സ്പര്‍ധ സൃഷ്ടിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്.