വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്ക് തന്നെ, അനാസ്ഥ അനുവദിക്കില്ല; താക്കീതുമായി ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഓരോ രോഗിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്.

ഇത്തരത്തിലുള്ള അനാസ്ഥ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണ വിധേയമായാണ്. യൂറോളജി, നെഫ്രോളജി മേധാവികളെ സസ്പെന്റ് ചെയ്തത് അന്വേഷണ വിധേയമാണ്. അല്ലാതെ ശിക്ഷാനടപടിയല്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.

ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

അവയവം എത്തിക്കുന്നത് വൈകാതിരിക്കാന്‍ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം 8.30 ഓടെയാണ് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയ നടന്നത്.

Latest Stories

മാതൃമരണ നിരക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മുന്നിലുള്ളതും ഒപ്പമുള്ളതും ആഫ്രിക്കന്‍ രാജ്യങ്ങള്‍; പാകിസ്ഥാനില്‍ മാതൃമരണ നിരക്ക് ഇന്ത്യയേക്കാള്‍ കുറവ്

RCB VS DC: ഐപിഎലിലെ പുതിയ ചെണ്ട ഇവന്‍, നിലത്തുനിര്‍ത്താതെ ഓടിച്ച് സാള്‍ട്ട്, കിട്ടിയ അടിയില്‍ അവന്റെ ഷോഓഫ് അങ്ങ് നിന്നു

RCB VS DC: കോഹ്ലി കാണിച്ചത് മര്യാദക്കേട്, എന്തിന് അവനെ ഔട്ടാക്കി, ഇങ്ങനെ ചെയ്യരുതായിരുന്നു, രോഷത്തില്‍ ആരാധകര്‍

നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ യുഡിഎഫിന്; സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്നെന്ന് കെ മുരളീധരന്‍

RCB VS DC: കോഹ്ലി എന്ന സുമ്മാവാ, ഐപിഎലില്‍ പുതിയ റെക്കോഡിട്ട് കിങ്, ഡല്‍ഹി ബോളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത്, കയ്യടിച്ച് ആരാധകര്‍

കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്; കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

IPL 2025: അവന്‍ ടീമിലില്ലാത്തത് നന്നായി, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേനെ, ചെന്നൈ താരത്തെ ട്രോളി ആരാധകര്‍

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; തെളിവുകളുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി