പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് എതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ദമ്പതിമാരായ ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്. കഴിഞ്ഞ ആറാം തിയതിയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ സിസേറിയന്‍ നടത്തിയപ്പോള്‍ രക്തസ്രാവം കൂടിയതിനാല്‍ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഉച്ചയോടെ അനിത മരിച്ചു. കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അവിടെ എത്തുന്നതിന് മുമ്പ് നവജാതശിശുവും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സിസേറിയനില്‍ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. അമിത രക്തസ്രാവമാണ് അനിതയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോക്ടര്‍ അപ്പുകുട്ടന്‍ വിശദീകരിച്ചിരുന്നത്.

Latest Stories

പിവി അന്‍വറിന്റെ ഇരിപ്പിടം നഷ്ടമായി; ഇനി മുതല്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം

'കലിംഗയിൽ ഇഞ്ചോടിഞ്ച് പോരാട്ടം'; റഫറിയുടെ ചതിക്ക് ഒടുവിൽ കേരള, ഒഡിഷ മത്സരം സമനിലയിൽ

ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

"രോഹിത്ത് ശർമ്മയെ രണ്ടും കല്പിച്ച് സ്വന്തമാക്കാൻ പോകുന്നത് ആ ഐപിഎൽ ടീം ആണ്": വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഇതിഹാസം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വി ശിവന്‍കുട്ടി

'സഞ്ജു സാംസൺ ഓപ്പണിങ് ബാറ്റ്‌സ്മാനായി തകർക്കും'; കാരണം ഇതാ

കൊലച്ചിരിയോടെ രാമപുരത്തെ ഭയപ്പെടുത്തിയ കീരിക്കാടന്‍; ലോഹിയുടെ തിരക്കഥയില്‍ സിബി മലയില്‍ വായിച്ചെടുത്ത രൂപം; വെള്ളിത്തിരയിലെ ക്ലാസിക് വില്ലന്‍

"ഞങ്ങൾ ഇന്ന് മോശമായിരുന്നു, തിരിച്ച് വരും"; മത്സര ശേഷം കാർലോ അഞ്ചലോട്ടി പറഞ്ഞത് ഇങ്ങനെ

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും; മാറ്റം ഉടനില്ല, തോമസ് കെ തോമസിനോട് കാത്തിരിക്കാന്‍ മുഖ്യമന്ത്രി

പ്രിയങ്കയെ വിവാഹം ചെയ്‌തോ? ജയം രവിയുടെ ചിത്രം ചര്‍ച്ചയാകുന്നു, സത്യം ഇതാണ്