വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നീണ്ടതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.

അതേസമയം സംഭവത്തില്‍ അന്വേഷണ വിധേയമായി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോ. വാസുദേവന്‍ പോറ്റി, ഡോ. ജേക്കബ് ജോര്‍ജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

അവയവം എത്തിക്കുന്നത് വൈകാതിരിക്കാന്‍ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം 8.30 ഓടെയാണ് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയ നടന്നത്.

Latest Stories

യുഎസില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചേക്കും; ട്രംപിന് മറുപണി നല്‍കി ചൈന

ഭേദഗതികള്‍ വിവേചനപരം, മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു; വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

പാസ്പോർട്ടിൽ തിരിമറി നടത്തി വിദേശയാത്ര നടത്തി; നടൻ ജോജു ജോർജിനെതിരെ അന്വേഷണം

തെക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പ്രീണനം; വടക്കേ ഇന്ത്യയില്‍ ആക്രമണം; സംഘപരിവാര്‍ ആട്ടിന്‍ തോലിട്ട ചെന്നായകളെന്ന് രമേശ് ചെന്നിത്തല

അതിനും കുറ്റം കോണ്‍ഗ്രസിന്, യുപിഎ വഖഫ് ഭേദഗതിയെ വെച്ചുള്ള ബാജ്പ രാഷ്ട്രീയം; അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

IPL 2025: ഐപിഎലില്‍ എറ്റവും മോശം ബോളിങ് യൂണിറ്റ് അവരുടേത്, എല്ലാവരും ഇപ്പോള്‍ ചെണ്ട പോലെ, വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

സേവനം നല്‍കിയില്ല, പണം കൈപ്പറ്റി; വീണ വിജയനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എസ്എഫ്‌ഐഒ

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ അണ്ണാമലൈ

MI UPDATES: ബുംറ ഇല്ലാതെ എന്ത് മുംബൈ, എതിരാളികള്‍ക്ക് ഇനി മുട്ടുവിറക്കും, തിരിച്ചുവരവ് അവസാന ഘട്ടത്തില്‍, പുതിയ അപ്‌ഡേറ്റ്

എകെജിഎസ്എംഎ പ്രസിഡന്റ് കെ സുരേന്ദ്രനെ ഓള്‍ ഇന്ത്യ ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ആദരിച്ചു