കശുവണ്ടി നിലത്ത് വീണ് നശിക്കുന്നു; ശേഖരിക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ച് ഉത്തരവ്

പൊലീസ് അധീനതയിലുള്ള പ്രദേശത്ത് കശുവണ്ടി പെറുക്കുന്ന ജോലിയും ഇനി പൊലീസ് ഉദ്യോദസ്ഥര്‍ക്ക് തന്നെ. ലേലത്തില്‍ കശുവണ്ടി വാങ്ങാന്‍ ആരും വരാതായതോടെയാണ് കെ എ പി നാലാം ബറ്റാലിയന്‍ പ്രദേശങ്ങളില്‍ താഴെ വീണ് പോകുന്ന കശുവണ്ടി ശേഖരിക്കാന്‍ അസി. കമാന്‍ഡന്റിനെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി മൂന്നംഗ കമ്മിറ്റിയ ചുമതലപ്പെടുത്തി. എസ്‌ഐ അടക്കം മൂന്ന് പേര്‍ക്കാണ് ചുമതല.

കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കശുമാവുകളില്‍ നിന്നും നിന്ന് കശുവണ്ടി ശേഖരിക്കുന്നത് സംബന്ധിച്ച് നാല് തവണ ലേലം നടത്തുകയുണ്ടായി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഈ വര്‍ഷം കശുവണ്ടിയുടെ ഉല്‍പാദനത്തില്‍ കുറവ് വരികയും വിപണിയില്‍ വില കുറവായതിനാലും, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും കാരണം ആരും ലേലം കൊള്ളാന്‍ തയ്യാറാകുന്നില്ല.

നിലവില്‍ പാകമായ കശുവണ്ടികള്‍ താഴെവീണു നശിച്ചു പോകുന്ന അവസ്ഥയാണ്. താഴെ വീണ് കിടക്കുന്ന കശുവണ്ടികള്‍ നശിച്ചുപോകുന്നതിന് മുമ്പ് കശുവണ്ടി ശേഖരിക്കുന്നതിനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനുമുള്ള നടപടികള്‍ അസി. കമാന്‍ഡന്റ് ക്യൂഎം സ്വീകരിക്കണം. എല്ലാ ആഴ്ചകളിലും ശേഖരിച്ച കശുവണ്ടിയുടെ കൃത്യമായ തൂക്കം സംബന്ധിച്ച വിശദ വിവരങ്ങള്‍ കമാന്‍ഡന്റിനെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി