അയല്‍വാസിയുടെ വെടിയേറ്റ പൂച്ച ചത്തു; കേസെടുത്ത്‌ പൊലീസ്

വൈക്കത്ത് അയല്‍വാസിയുടെ വെടിയേറ്റ പൂച്ച ചത്തു. തലയാഴം സ്വദേശികളായ പാരണത്ര വീട്ടില്‍ രാജു, സുജാത എന്നിവരുടെ പൂച്ചയാണ് ചത്തത്. തന്റെ പ്രാവിനെ ആക്രമിച്ചു എന്ന് ആരോപിച്ച് ഇവരുടെ അയല്‍വാസിയായ രമേശനാണ് ഞായറാഴ്ച പൂച്ചയെ വെടിവെച്ചത്. ആക്രമത്തില്‍ പൂച്ചയുടെ കരളില്‍ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ചത്തത്.

വെടിയേറ്റ ഉടനെ പൂച്ചയെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. അന്നേരം ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും ഇന്നലെ ജീവന്‍ നഷ്ട്ടപ്പെട്ടു. പ്രാവിനെ ആക്രമിച്ചതിനെ തുടര്‍ന്ന് രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചക്കുഞ്ഞിനെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ വൈക്കം പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

രാജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ നിയമ സഹായം തേടുമെന്നും ഇവര്‍ അറിയിച്ചു. അയല്‍വക്കത്തെ വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. രാജുവും ഭാര്യ സുജാതയും മകള്‍ നീരജയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. അഞ്ചോളം പൂച്ചകള്‍ ഇവരുടെ വീട്ടില്‍ വളരുന്നുണ്ട്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!