സിബിഐ അഭിഭാഷകന് സുപ്രീംകോടതിയില്‍ ഹാജരാകാന്‍ സാധിച്ചില്ല; 35ാം തവണയും ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു

സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് 35ാം തവണയും ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി മാറ്റിവച്ചു. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ എസ്‌വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ ലാവ്ലിന്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് മാറ്റിവയ്ക്കണോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിക്കുകയുണ്ടായി. എസ്‌വി രാജു മറ്റൊരു കോടതിയിലാണെന്നും ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നും സിബിഐ അറിയിച്ചതോടെയാണ് 35ാം തവണയും ലാവ്ലിന്‍ കേസ് മാറ്റി വയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്ലിന്‍ കേസ് മാറ്റിവച്ചത്. ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോഴും സിബിഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Latest Stories

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും

IPL 2025: സഞ്ജുവും ദ്രാവിഡും തമ്മില്‍ പ്രശ്‌നം, താരം ഇനി കളിക്കില്ല? ശരിക്കും സംഭവിച്ചത് എന്ത്, ഒടുവില്‍ മറുപടിയുമായി രാജസ്ഥാന്‍ കോച്ച്‌

ദിവ്യ എസ് അയ്യർ നടത്തിയത് ഗുരുതരമായ ചട്ടലംഘനം, പരാതി നൽകി യൂത്ത് കോൺഗ്രസ്

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

IPL 2025: നിങ്ങള്‍ ആഘോഷിച്ചോടാ പിള്ളേരെ, ഐപിഎലില്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, സെലിബ്രേഷനുകള്‍ക്ക് ഫൈന്‍ നല്‍കുന്നത് മയപ്പെടുത്താന്‍ ബിസിസിഐ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്