സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഐസി ബാലകൃഷ്ണൻ പറഞ്ഞിട്ടാണ് പണപ്പിരിവ് നടത്തിയതെന്നും പിന്നിൽ കോൺഗ്രസ് നേതാക്കൾ മാത്രമാണുള്ളതെന്നും വ്യക്തമായി. യുഡിഎഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

പി വി അൻവറിന്റെ അറസ്റ്റിനെ പറ്റി ചോദിച്ചപ്പോൾ അത് സ്വാഭാവിക നടപടിയെന്നും ആർക്കും ഒരു ഹീറോ പരിവേഷവും ഇല്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി പരാമർശത്തിൽ എൻഎൻ കൃഷ്ണദാസിന് പാർട്ടിയുടെ പരസ്യതാക്കീതുണ്ടായി. കൃഷ്ണദാസ് പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന് വരുത്തിയെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

Latest Stories

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഡല്‍ഹി തിരഞ്ഞെടുപ്പും ആപ്- കോണ്‍ഗ്രസ് പോരും ഇന്ത്യ മുന്നണിയിലെ ചേരിയും; 'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: സഞ്ജു അകത്ത്, പന്ത് പുറത്ത്!

അമിതവേഗക്കാരെ സൂക്ഷിക്കുക; പിടികൂടാന്‍ ജിയോ ഫെന്‍സിംഗ് നടപ്പാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

ലിവർപൂളിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇലോൺ മസ്ക്; വമ്പൻ വെളിപ്പെടുത്തലുമായി പിതാവ്; സംഭവം ഇങ്ങനെ

ഞാനും ഹർഭജനും ആയിരുന്നു തല്ലുകൊള്ളികൾ, സച്ചിൻ ഒകെ മാന്യൻ ആയിട്ട് അഭിനയിച്ച് ആ പ്രവർത്തി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിച്ചു; സൗരവ് ഗാംഗുലി