സ്വർണക്കടത്തിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം: മോദിയോട് രമേശ് ചെന്നിത്തല

യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.

“തലസ്ഥാനത്തെ സ്വർണക്കടത്തിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. Narendra Modiക്ക് കത്തയച്ചു. നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുള്ള കേസ് ആണിത്. രാജ്യാന്തര ബന്ധമുള്ള കേസ് ആയതിനാൽ സിബിഐ അന്വേഷണം നടത്തണം.” രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.

Read more

https://www.facebook.com/rameshchennithala/posts/3292202780838205