റിപ്പബ്ലിക്ക് ദിനാഘോഷം; സംസ്ഥാനത്തെ പള്ളികളിൽ പതാക ഉയർത്തി, ഭരണഘടനയുടെ ആമുഖം വായിച്ചു

റിപ്പബ്ലിക് ദിനത്തില്‍ പള്ളികളില്‍   ദേശീയ പതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനുമുള്ള സംസ്ഥാന വഖഫ് ബോർഡിന്റെ ഉത്തരവ് നടപ്പാക്കി  വിവിധ പള്ളികൾ. രാജ്യത്തെ വിഭജിക്കാനുള്ള നീക്കങ്ങൾക്ക് എതിരെയാണ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള മുന്നേറ്റം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വഖഫ് ബോര്‍ഡ് നിർദേശം. പള്ളികളിലേക്ക് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചതായി വഖഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ ഹാജി നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് പള്ളികളിൽ‌ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്രസകളില്‍ നേരത്തെ തന്നെ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക്കിനും ദേശീയപതാക ഉയര്‍ത്താറുണ്ടെങ്കിലും പള്ളികളില്‍ ഇത് ആദ്യമായാണ്.

കോഴിക്കോട് മിഷ്കാൽ പള്ളിയുൾപ്പെടെ കേരളത്തിലെ പ്രമുഖ മുസ്ലീം പള്ളികളിലെല്ലാം ആഹ്വാനം നടപ്പാക്കി. ദേശീയ പതാക ഉയർത്തിയ ശേഷം ഭരണഘടനയുടെ ആമുഖം വിശ്വാസികൾ ദേശീയ ഗാനം ആലപിച്ചാണ് ആഹ്വനം നടപ്പാക്കിയത്. ഇതിന് ശേഷം മിഷ്കാൽ പള്ളിയിലെ പെരുമ്പറ മുഴക്കാനും പള്ളി ഭാരവാഹികൾ തയ്യാറായി.

ദേശീയപൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം നടക്കുമ്പോഴാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സംസ്ഥാന വഖഫ് ബോര്‍ഡ് തീരുമാനം. റിപ്പബ്ലി ദേശീയ പൗരത്വബില്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്നതാണെന്നും ഈ സാഹചര്യത്തിലാണ് ദേശീയ പതാകയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി നേരത്തെ വ്യത്തമാക്കിയിരുന്നു. ‌

Read more

കോഴിക്കോട് പാളയം പള്ളിയില്‍ എന്‍.സി.സി കോഴിക്കോട് ഹെഡ്ക്വാട്ടേഴ്സിലെ മേജര്‍ ദേവാനന്ദനാണ് ദേശീയപതാക ഉയര്‍ത്തുക. പാളയം പള്ളിയില്‍ ആലങ്കോട് ലീലാകൃഷ്ണനും പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.