പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതിന് കേന്ദ്രം പ്രതികാരം വീട്ടുന്നു; 1186.84 കോടിയുടെ കേന്ദ്രവിഹിതം തടഞ്ഞു; കേരള മോഡലിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന് മന്ത്രി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഈ തുക അടിയന്തരമായി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശിക 280.58 കോടി രൂപയാണ്. 2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശിക 513.54 കോടി രൂപയാണ്. 2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പിഎംശ്രീ പദ്ധതിയില്‍ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

ഒളിമ്പിക്‌സിന്റെ മാതൃകയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേരള സ്‌കൂള്‍ കായികമേള ഇന്‍ക്ലൂസീവ് ആയി സംഘടിപ്പിച്ചതിന് കേരളത്തെയും സമഗ്ര ശിക്ഷ കേരളയേയും പ്രശംസിക്കുമ്പോള്‍ തന്നെ സമഗ്ര ശിക്ഷ കേരളയ്ക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പിഎംശ്രീ ഒരു സമഗ്ര ശിക്ഷാ നിര്‍ദ്ദേശങ്ങളുടെയും ഭാഗമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

40% സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച് കേരളത്തിന് ന്യായമായ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും കേന്ദ്രം അവ പരിഹരിക്കാന്‍ തയ്യാറായിട്ടില്ല.
ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഇത് ചെലുത്തുന്ന സ്വാധീനം അതിലും ആശങ്കാജനകമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം നല്‍കുന്നതിനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണ് ചെയ്തത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ശിവന്‍കുട്ടി.

Latest Stories

ഇന്ത്യ എന്നാണോ നിങ്ങള്‍ പറഞ്ഞത്? ഞാന്‍ കേട്ടത് ശരിയാണോ? 'അഡോളസെന്‍സി'ന് ഗംഭീരം പ്രതികരണം, ഞെട്ടലോടെ മേക്കേഴ്സ്

എനിക്ക് വേണ്ടി ഞാൻ ഒരിക്കലും കളിക്കില്ല, അങ്ങനെ ചെയ്യാൻ...; സഞ്ജു സാംസനെക്കുറിച്ച് ടിനു യോഹന്നാൻ പറഞ്ഞത് ഇങ്ങനെ

'ആരോപണ വിധേയരായവർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല'; യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം മാറ്റി

മണിക്കൂറുകളോളം വൈകിയെത്തി നേഹ കക്കര്‍; പിന്നാലെ പൊട്ടിക്കരച്ചില്‍, അഭിനയം വേണ്ടെന്ന് കാണികള്‍

ചെങ്കടലില്‍ സമാധാനം; കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികള്‍ അവസാനിപ്പിച്ചു; ഒളിത്താവളങ്ങള്‍ തേടി ഭീകരര്‍; പത്താം ദിനവും ബോംബിട്ട് അമേരിക്ക; നയം വ്യക്തമാക്കി ട്രംപ്

IPL 2025: എന്റെ പൊന്നു മക്കളെ ആ ഒരു കാര്യം മാത്രം എന്നോട് നിങ്ങൾ ചോദിക്കരുത്, ടീമിന് തന്നെ അതിനെ കുറിച്ച് ധാരണയില്ല: ബ്രാഡ് ഹാഡിൻ

ഹൂതികൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് ചർച്ച; സോഷ്യല്‍ മീഡിയ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനും

IPL 2025: കോഹ്‍ലി അന്ന് എന്നോട് പറഞ്ഞ കാര്യം ഞാൻ ഒരിക്കലും പുറത്ത് പറയില്ല, അതിന് കാരണം...; വമ്പൻ വെളിപ്പെടുത്തലുമായി എംഎസ് ധോണി

വാളയാർ കേസ്; മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി

ഇസ്രായേല്‍ സൈന്യം ആക്രമിച്ച് തട്ടിക്കൊണ്ടുപോയി; ഓസ്‌കര്‍ ജേതാവായ സംവിധായകനെ കാണാനില്ല