വ്യവസായമന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്.
ലബനനില്‍ നടക്കുന്ന യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേല്‍ക്കുന്ന ചടങ്ങിലും പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി.
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാന്‍ അനുമതി തേടിയത്.
Read more
എന്നാല്‍ പരിപാടിയില്‍ മന്ത്രി തലത്തിലുള്ളവര്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ യു.എസ് യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.