നെല്ല് സംഭരണത്തില്‍ സംസ്ഥാനത്തിന്റേത് രാഷ്ട്രീയക്കളി; സഹകരണ അഴിമതിക്കാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നു: കേരള സർക്കാരിനെതിരെ ശോഭ കരന്തലജെ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര കൃഷി സഹ മന്ത്രി ശോഭാ കരന്തലജെ. നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൃഷി വികാസ് യോജന വഴി ഫണ്ട് ഉണ്ട്. കോള്‍ഡ് സ്റ്റോറേജ്, ടെസ്റ്റിംഗ് ലാബുകള്‍ അടക്കം നിര്‍മ്മിക്കാന്‍ ഫണ്ട് ലഭിക്കും. അതിന് പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയ്യാറാക്കുകയോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

15 സഹകരണ ബാങ്കുകളിലായി ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവരുന്നത്. സഹകരണ സംഘത്തിലെ അഴിമതിയില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ്സും ലീഗിനെയും കോണ്‍ഗ്രസ്സിനെയും സിപിഎമ്മും പരസ്പരം സഹായിക്കുകയാണ്. തട്ടിപ്പ് നടത്തിയ എംഎല്‍എയെയും നേതാക്കളെയുമെല്ലാം സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. സഹകരണ സ്ഥാപനത്തിലെ പണം രാഷ്ട്രീയക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ധൂര്‍ത്തിന് നല്‍കി. ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.

നിക്ഷേപകരുടെ പണത്തിനും ജീവന്‍ നഷ്ടമായതിനും ആര് ഉത്തരവാദിത്തം പറയും. സ്വര്‍ണവും വസ്തുക്കളുടെ പ്രമാണങ്ങളും നിക്ഷേപങ്ങളും ദുരുപയോഗം ചെയ്തു. ജനങ്ങളുടെ പണവും സ്വര്‍ണവും തിരികെ ലഭിക്കണം. കേരള സര്‍ക്കാര്‍ സഹകരണ അഴിമതിക്കെതിരെ നടപടി എടുക്കാനും ജനങ്ങളോട് മറുപടി പറയാനും തയ്യാറാകണം. അന്വേഷണത്തില്‍ ഇഡിയുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും സുരേഷ് ഗോപി പദയാത്ര നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ എല്ലാവരും മൗനത്തിലാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിന് അനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്ക് നല്‍കിയ എല്ലാ സംസ്ഥാനങ്ങള്‍ക്കും പണം നനല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണ്. എത്ര നെല്ല് സംഭരിച്ചു, അതില്‍ എത്ര വിതരണം ചെയ്തു എന്ന് കണക്ക് നല്‍കിയാല്‍ ആ പണം കേന്ദ്രം നല്‍കും. കേരളം കണക്കുകള്‍ നല്‍കുന്നില്ല. ഇതോടെ ദുരിതത്തിലായത് കര്‍ഷകരാണ്. കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കേന്ദ്ര പദ്ധതികളോടും സംസ്ഥാനത്തിന് വിമുഖതയാണ്.

മോദിസര്‍ക്കാരിന് വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനമില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസന പരിഗണന നല്‍കിയാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നത്. വന്ദേഭാരത്, റയില്‍വേ സ്റ്റേഷനുകളടെ വികസനം, റോഡുകള്‍ തുടങ്ങി നിരവധി വികസന പദ്ധതികള്‍ കേരളത്തിന് നല്‍കി. എന്നാല്‍ കേരളം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് സഹകരിക്കുന്നില്ല. ഒന്നുകില്‍ പദ്ധതി നടപ്പിലാക്കില്ല, അല്ലെങ്കില്‍ പേര് മാറ്റി നടപ്പിലാക്കും. പ്രധാന്‍മന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍