എയർ ലിഫ്റ്റിംഗിന് പണം ചോദിച്ചുള്ള കേന്ദ്ര നീക്കം; വിമർശിച്ച് ഹൈക്കോടതി, കൃത്യമായ മറുപടി നൽകാൻ നിർദേശം

എയർ ലിഫ്റ്റിംഗിന് പണം ചോദിച്ചുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി ആണെന്ന് കോടതി പറഞ്ഞു. ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളതാണെന്നും ആദ്യ ബില്ല് 2006ലെ ആണെന്നും കോടതി പറഞ്ഞു. പെട്ടെന്ന് ഈ ബില്ലുകൾ എല്ലാം എവിടുന്ന് കിട്ടി എന്നും കോടതി ചോദിച്ചു. വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവാക്കിയ 132,62,00,000 ലക്ഷം രൂപ കേരളം അടിയന്തരമായി തിരിച്ചടക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്ത് നൽകിയിരിക്കുന്നത്. കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് കത്തയച്ചത്.

അതേസമയം തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

Latest Stories

BGT 2024-25: 'ഇനിയും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവന്‍ വിരമിക്കും'; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഗവാസ്‌കര്‍

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല; പ്രഥമ പരിഗണന ഇസ്രയേലിന്റെ സുരക്ഷ; രാജ്യത്ത് കടന്നുകയറി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം

ഓസ്‌കര്‍ കൈവിട്ടു; 'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസനം; 4 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ പദ്ധതികള്‍; ആയുര്‍വേദ ആശുപത്രികള്‍ അടിമുടി മാറും

വന നിയമഭേദഗതി മാധ്യങ്ങളോട് വിശദീകരിക്കണം; എ കെ ശശീന്ദ്രന് നിർദേശം നൽകി മുഖ്യമന്ത്രി

വിവാദ ശിരോവസ്ത്ര നിയമം താത്ക്കാലികമായി പിൻവലിച്ച് ഇറാൻ; നടപടി പ്രതിഷേധത്തിന് വഴങ്ങി

ഫിഫ ദി ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു; വിനീഷ്യസ് ജൂനിയറും ഐറ്റാന ബോൺമതിയും മികച്ച താരങ്ങൾ

ബിജെപി സംഘടന തിരഞ്ഞെടുപ്പ് ആരംഭിച്ചു; ദേശീയ അധ്യക്ഷനും സംസ്ഥാന അധ്യക്ഷന്‍മാരും ഫെബ്രുവരിയില്‍ മാറും; കേരളത്തില്‍ ബൂത്തില്‍ തുടങ്ങി പൊളിച്ചെഴുത്ത്

BGT 2024: രോഹിതേ നീ മിണ്ടാതിരി, സിറാജിന് അറിയാം എവിടെ എറിയണം എന്ന്; വിരാട് കോഹ്‌ലിയുടെ വാക്ക് കേട്ട സിറാജിന് കിട്ടിയത് ബമ്പർ ലോട്ടറി

വില്ലിച്ചായന്‍ യുഗം അവസാനിച്ചു, ന്യൂസിലന്‍ഡിന് പുതിയ നായകന്‍